മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ ധനസഹായം നൽകും;മുഖ്യമന്ത്രി
തൃശ്ശൂർ മുണ്ടത്തിക്കോട് പടക്കനിർമാണ ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ സർക്കാർ തീരുമാനം.മന്ത്രിസഭാ യോഗത്തിനു ശേഷം നടന്ന വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി വി.ഡി. ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചതായും കർഷകർക്ക് എത്രയും പെട്ടെന്ന് പണം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൂടാതെ, വിവിധ ബോർഡുകളും കോർപ്പറേഷനുകളും ഉൾപ്പെടെ മുൻ സർക്കാരിന്റെ കാലത്ത് നിയമിതരായ ചെയർമാൻമാരെയും വൈസ് ചെയർമാൻമാരെയും നിയമപരമായ നടപടികൾ പാലിച്ച് സ്ഥാനങ്ങളിൽ നിന്ന് മാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒഴിവാകുന്ന സ്ഥാനങ്ങളിലേക്ക് പുതിയ നിയമനങ്ങൾ നടത്തുമെന്നും വ്യക്തമാക്കി.അതിനൊപ്പം, എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ. അന്വേഷണം നടത്താൻ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. അദ്ദേഹത്തിന്റെ മകൾക്ക് പ്രത്യേക പരിഗണന നൽകി ആശ്രിത നിയമനം നൽകാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലായ് 31 വരെ 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്താനും തീരുമാനമായതായും അദ്ദേഹം അറിയിച്ചു