തണ്ണീർമുക്കത്ത് 53കാരന്റെ കൊലപാതകം; അയൽവാസി അറസ്റ്റിൽ
Sep 14, 2026, 15:26 IST
ആലപ്പുഴ തണ്ണീർമുക്കത്ത് 53കാരനെ കൊലപ്പെടുത്തിയ കേസിൽ അയൽവാസി അറസ്റ്റിൽ. തണ്ണീർമുക്കം സ്വദേശി ഐറിഷ് (50) ആണ് മുഹമ്മ പൊലീസിന്റെ പിടിയിലായത്.
സെപ്റ്റംബർ ആറിനാണ് തണ്ണീർമുക്കം വേലിക്കകത്ത് സന്തോഷിനെ ശരീരത്തിൽ പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അയൽവാസിയായ ഐറിഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.സന്തോഷിനെ ക്രൂരമായി മർദിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്താണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. പ്രതിയുടെ മകളോട് സന്തോഷ് മോശമായി പെരുമാറാൻ ശ്രമിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിനും കൊലപാതകത്തിനും കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.