മുട്ടിൽ മരംമുറി കേസ്: നാല് കോടി രൂപയുടെ മരങ്ങൾ ലേലം ചെയ്യാൻ കോടതി അനുമതി

 
വയനാട് മുട്ടിൽ മരംമുറി കേസിൽ പിടിച്ചെടുത്ത ഏകദേശം നാല് കോടി രൂപ മൂല്യമുള്ള മരങ്ങൾ ലേലം ചെയ്യാൻ ബത്തേരി മജിസ്‌ട്രേറ്റ് കോടതി അനുമതി നൽകി. നിലവിൽ ഈ മരങ്ങൾ വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയിലാണ് സൂക്ഷിച്ചിരിക്കുന്നത്.മരങ്ങൾ ലേലം ചെയ്യുന്നതിനുള്ള നടപടികൾ നേരത്തെ ആരംഭിച്ചിരുന്നെങ്കിലും, ആദ്യഘട്ടത്തിൽ വനംവകുപ്പും പോലീസും സമർപ്പിച്ച കണക്ക് സമഗ്രമല്ലെന്ന് കോടതി കണ്ടെത്തിയിരുന്നു.തുടർന്ന് വിശദമായ വിവരങ്ങൾ സമർപ്പിച്ചതിന് ശേഷമാണ് ലേല നടപടികൾക്ക് കോടതി അനുമതി നൽകിയത്. ഇതോടെ നാല് കോടി രൂപ വിലമതിക്കുന്ന മരങ്ങൾ ലേലം ചെയ്യുന്നതിനുള്ള തുടർനടപടികൾ വേഗത്തിലാക്കും.