സുവർണ്ണ നേട്ടത്തിൽ നാഷണൽ കോളേജ് : റാങ്ക് ജേതാക്കളെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആദരിച്ചു

 

യൂണിവേഴ്സിറ്റി പരീക്ഷയിൽ വിവിധ വിഷയങ്ങളിൽ റാങ്ക് നേടിയ നാഷണൽ കോളേജിലെ 14 ഡിഗ്രി വിദ്യാർത്ഥികളെയും 4 PG വിദ്യാർത്ഥികളെയും മെറിറ്റോ നാഷണൽ പ്രോഗ്രാമിന്റെ ഭാഗമായി ആദരിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാ പഠനവകുപ്പുകളിൽ നിന്നും ഈ വർഷം റാങ്ക് നേടാനായത് വലിയ നേട്ടമാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇങ്ങനെയാണ് മികവിന്റെ കേന്ദ്രങ്ങളാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളം വിദ്യാഭ്യാസ കാര്യത്തിൽ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും വിദ്യാഭ്യാസത്തിന് ജാതിയും മതവും രാഷ്ട്രീയവുമില്ലെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. സംസ്ഥാന കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി പ്രശാന്ത്‌ എൻ IAS യോഗത്തിന് അധ്യക്ഷത വഹിച്ചു. നമുക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ മഹത്വവും മികവും മനസ്സിലാക്കി മുന്നേറണമെന്ന് അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

നാഷണൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എസ് എ ഷാജഹാൻ, മനാറുൽ ഹുദാ ട്രസ്റ്റ് ജനറൽ മാനേജർ ശ്രീ.അൻസാർ ഷെരിഫ്, ACE എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ.ഫറൂഖ് സെയ്ദ്, ഓക്‌സ്‌ഫോർഡ്‌ സ്‌കൂൾ പ്രിൻസിപ്പാൾ ശ്രീ.അബുബക്കർ സിദ്ദിഖ് വൈസ് പ്രിൻസിപ്പാൾ ജസ്റ്റിൻ ഡാനിയേൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.