ദേശീയപാത നവീകരണം: പിലാത്തറയിൽ കിലോമീറ്ററുകളോളം നീളത്തിൽ സംരക്ഷണഭിത്തിയുടെ സ്ലാബുകൾ പൊട്ടി
May 22, 2025, 11:24 IST
ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പിലാത്തറ മേഖലയിലെ റോഡ് ഉയർത്തിയതിന് പിന്നാലെ നിർമ്മിച്ച സംരക്ഷണഭിത്തിയുടെ സ്ലാബുകൾ പൊട്ടി. കിലോമീറ്ററുകളോളം നീളത്തിലാണ് സംരക്ഷണ ഭിത്തിയുടെ പല ഭാഗത്തെയും സ്ലാബുകൾ പൊട്ടിയത്. കനത്തമഴയിൽ മണ്ണും വെള്ളവും കുത്തിയൊലിച്ചതോടെ സംരക്ഷണഭിത്തി തകരുകയായിരുന്നു.
സംരക്ഷണഭിത്തിയുടെ വിള്ളലുകൾ വീണ ഭാഗത്ത് ഇപ്പോൾ റോഡ് ബ്ലോക്ക് ചെയ്ത് കോൺക്രീറ്റ് ചെയ് അടയ്ക്കുകയാണ്. ആറുമാസം മുൻപ് ഈ സംരക്ഷണഭിത്തിയുടെ ഭാഗം ഇളകി റോഡിലേക്ക് തകർന്നു വീണിരിന്നു.അതേസമയം, വീതികുറഞ്ഞ റോഡിൽ ഒരിടത്തുപോലും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഒരുക്കിയിട്ടില്ല.