നവരാത്രി അവധി; വാഴച്ചാലിൽ സഞ്ചാരികളുടെ തിരക്ക്, ഗതാഗതക്കുരുക്ക്
Oct 20, 2026, 13:45 IST
നവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങളിൽ വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രത്തിൽ വൻ തിരക്ക്. രാവിലെ മുതൽ അനുഭവപ്പെട്ട തിരക്ക് ഗതാഗതക്കുരുക്കിനും പാർക്കിങ് പ്രശ്‌നങ്ങൾക്കും കാരണമായി. ഗതാഗതം നിയന്ത്രിക്കാൻ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതും സഞ്ചാരികളെ വലച്ചു.
പ്രവേശനകവാടം ജങ്ഷൻ മുതൽ വാഴച്ചാൽ വിനോദകേന്ദ്രം വരെയും ചാലക്കുടി ഭാഗത്തേക്ക് കണ്ണൻകുഴി പാലം വരെയും രണ്ടര കിലോമീറ്ററോളം റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്തു. ഇതോടെ പ്രദേശത്ത് ഗതാഗത തടസ്സം രൂക്ഷമായി.
ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ കേന്ദ്രത്തിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തുടർച്ചയായി അഞ്ച് ദിവസം അവധി ലഭിച്ചതാണ് സഞ്ചാരികളുടെ തിരക്ക് വർധിക്കാൻ കാരണമായത്.