നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ; വിധി ഓൺലൈനിലൂടെ പ്രഖ്യാപിക്കും

 

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതി (4) തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. ശിക്ഷാവിധി നാളെ ഓൺലൈനിലൂടെ പ്രഖ്യാപിക്കുമെന്നത് കോടതി അറിയിച്ചു. ഇന്നത്തെ കോടതി നടപടികളോട് യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ചെന്താമര പ്രതികരിച്ചത്.

നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചെന്താമര ഏക പ്രതിയാണ് .ഇവരെ കൊലപ്പടുത്തുകയായിരുന്നു.മുൻപ് സുധാകരന്റെ ഭാര്യ സജിത( 35)യെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇതേ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷ പ്രതി അനുഭവിച്ചു വരികയാണ്.

ഈ കേസിൽ ജാമ്യം നേടി പുറത്ത് വന്നതിന് ശേഷമാണ് പ്രതി കുടുംബത്തിലെ മറ്റ് രണ്ട് പേരെ കൂടി കൊലപ്പെടുത്തിയത്. ആദ്യ കേസിൽ തടവിന് പുറമേ 3.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം അയൽവാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ താൻ ഗാന്ധിജി അല്ലെന്നും വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലുമെന്നും ചെന്താമര കഴിഞ്ഞദിവസം കോടതിയിൽ പറഞ്ഞിരുന്നു. ഇങ്ങനെ അവസ്ഥ നിങ്ങൾക്കും വരണം, അപ്പോൾ അറിയാം. എനിക്ക് തടസം നിന്നാൽ ഇങ്ങനെ ആയിരിക്കും പെരുമാറ്റമെന്നും ചെന്താമര കോടതിയിൽ അഭിപ്രായപ്പെട്ടിരുന്നു.ജഡ്ജിയോട് ''എഴുതാൻ പറ്റുന്നത് എഴുതിക്കോ'' എന്നും ചെന്താമര പ്രതികരിച്ചിരുന്നു.