നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകം: ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി
Jul 6, 2026, 14:03 IST
പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ ശിക്ഷാവിധി പറയുന്നത് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജിക്കുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് വിധി പ്രസ്താവം മാറ്റിയത്.
2025 ജനുവരി 27നാണ് കേസിലെ ഏക പ്രതിയായ ചെന്താമര പോത്തുണ്ടി ബോയൻ നഗറിലെ സുധാകരനെയും അമ്മ ലക്ഷ്മിയെയും വീടിനു മുൻപിൽ വെച്ച് വെട്ടികൊലപ്പെടുത്തിയത്. 2019 ൽ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തി കേസിൽ പരോളിൽ ഇറങ്ങിയപ്പോഴാണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.
പോത്തുണ്ടി സജിത കൊലക്കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പാലക്കാട് അഡീഷണൽ ജില്ലാ കോടതിയാണ് ചെന്താമരയെ കുറ്റക്കാരനെന്ന് വിധിച്ചത്. 2019ലാണ് സുധാകരൻ്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊലപ്പെടുത്തിയത്.