നേര്യമംഗലം ആർച്ച് പാലം ഒക്ടോബർ 15നകം തുറക്കും
Sep 29, 2026, 13:01 IST
കോതമംഗലം കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലത്ത് പെരിയാറിന് കുറുകെ നിർമിച്ച ആർച്ച് പാലം ഒക്ടോബർ 15നകം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു.
പാലത്തിന്റെ നിർമാണ ജോലികൾ അവസാനഘട്ടത്തിലാണ്. 214 മീറ്റർ നീളവും 13 മീറ്റർ വീതിയുമുള്ള പാലത്തിന് അഞ്ച് സ്പാനുകളാണുള്ളത്. ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും ഒരുക്കിയിട്ടുണ്ട്.
പാലത്തിലെ റോഡ് ടാറിങ് ബുധനാഴ്ച ആരംഭിക്കും. നാല് ദിവസത്തിനുള്ളിൽ അപ്രോച്ച് റോഡിന്റെ നിർമാണവും ആരംഭിക്കും. ഇതിനൊപ്പം നടപ്പാതയുടെ നിർമാണവും പൂർത്തിയാക്കും. നിർമാണ പുരോഗതി എംപി നേരിട്ടെത്തി വിലയിരുത്തി.