തൃശ്ശൂരിൽ പിതാവിന്റെ മരണത്തിന് പിന്നാലെ നവജാത ശിശുവും മരിച്ചു
Jun 28, 2026, 13:53 IST
തൃശ്ശൂർ വെള്ളറക്കാട്ട് 18 ദിവസം മാത്രം പ്രായമായ നവജാത ശിശുവിനെ ഇന്ന് പുലർച്ചെ നാല് മണിയോടെ വീട്ടിലെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. പാൽ തൊണ്ടയിൽ കുരുങ്ങിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.വെള്ളറക്കാട് തറമേൽഞാലിൽ വീട്ടിൽ സുധീഷ്-മനുരാധ ദമ്പതികളുടെ മകളാണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വാഹനാപകടത്തിൽ കുഞ്ഞിന്റെ പിതാവായ സുധീഷ് മരിച്ചിരുന്നു.
സംഭവത്തിൽ കൂടുതൽ നടപടികൾ പൊലീസ് സ്വീകരിച്ചുവരികയാണ്.