അട്ടപ്പാടിയിൽ നവജാതശിശുവിന് ദാരുണാന്ത്യം; മരണം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്
Oct 27, 2026, 13:43 IST
പാലക്കാട് അട്ടപ്പാടിയിൽ നവജാതശിശു മരിച്ചു. ധോണിഗുണ്ട് സ്വദേശികളായ രാജി-സുനീഷ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ജനനസമയത്തുണ്ടായ ഹൃദയസംബന്ധമായ അസുഖമാണ് മരണകാരണമെന്ന് റിപ്പോർട്ട്.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു രാജിയുടെ പ്രസവം. ഇന്ന് പുലർച്ചെ 3.30ഓടെയാണ് കുഞ്ഞ് ജനിച്ചത്. കുറഞ്ഞ ശരീരഭാരത്തോടെ ജനിച്ച കുഞ്ഞിന്റെ ഹൃദയമിടിപ്പ് പിന്നീട് നിലച്ചു. പുലർച്ചെ 4.15ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.