നിപ മരണം;പാലക്കാട് ജില്ലയിലെ 17 വാർഡുകളിൽ കണ്ടെയ്ൻമെന്റ് സോൺ ഏർപ്പെടുത്തി
Jul 14, 2025, 22:23 IST
പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം സ്ഥിരീകരിച്ചതോടെ 17 വാർഡുകളിൽ കണ്ടെയ്ൻമെന്റ് സോൺ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ പ്രിയങ്ക ജി അറിയിച്ചു. ജില്ലയിലുള്ളവർ മാസ്‌ക് ധരിക്കണമെന്നും കളക്ടർ നിർദ്ദേശം നൽകി. രണ്ട് പേരെ കൂടി നിപ രോഗ ലക്ഷണങ്ങളോടെ പാലക്കാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് നടപടി. കൂടാതെ നിപ ബാധിച്ച് മരിച്ച 58 കാരൻ താമസിച്ചിരുന്ന മണ്ണാർക്കാട് പ്രദേശത്ത് ജില്ലാ ഭരണകൂടം കർശന നിയന്ത്രണവും ഏർപ്പെടുത്തി.
അതേസമയം പാലക്കാട് രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തിൽ ആറ് ജില്ലകളിൽ ജാഗ്രത നിർദേശം നൽകി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്കാണ് നിർദേശം നൽകിയത്.