നിപയിൽ ആശ്വാസം: ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് ആരോഗ്യമന്ത്രി, 30 പരിശോധനകൾ നടത്തിയതിൽ 29 ഫലവും നെഗറ്റീവ്
നിപയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ 30 പരിശോധനകൾ നടത്തിയതിൽ 29ഉം നെഗറ്റീവാണെന്നും അവശ്യമായ മരുന്നുകൾ കൃത്യസമയങ്ങളിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന അടിയന്തര അവലോകന യോഗത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. നിപ്പ രോഗം സ്ഥിരീകരിച്ച ആരോഗ്യയുടെ അവസ്ഥ മാറ്റമില്ലാതെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.ബഹറൈനിൽ നിന്നുള്ള മരുന്ന് ഇന്നലെ എത്തിച്ചിരുന്നു. ആദ്യ ഡോസ് നൽകുകയും ചെയ്തു. 30 പരിശോധനകൾ ഇതുമായി ബന്ധപ്പെട്ട് നടക്കുകയുണ്ടായി. അതിൽ 29 ഫലങ്ങളും നെഗറ്റീവ് ആണെന്നാണ് ആരോഗ്യവിദഗ്ധർ അറിയിച്ചത് എന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് 135 ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്‌തെന്നും നാല് കുട്ടികൾ ഐസിയുവിൽ ആണെന്നും കെ.മുരളീധരൻ പറഞ്ഞു.ജനുവരി മുതൽ ജൂൺ വരെ മൂന്ന് മരണങ്ങളാണ് ഷിഗെല്ല ബാധിച്ചുകൊണ്ട് കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മതിയായ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് നേരത്തെ അറിയിച്ചിട്ടുള്ളതാണ്. വിദ്യാലയങ്ങളിലും മറ്റും കിണറുകളിലെ വെള്ളം പരിശോധിക്കാനും ശുദ്ധീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷണശാലകൾ, തട്ടുകടകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ മതിയായ പരിശോധന നടത്തും. എംഎൽഎമാരുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കാൻ നിർദേശം നൽകും എന്നും മന്ത്രി പറഞ്ഞു