ബോര്‍ഡ്, കോര്പ്പറേഷന് വിഭജനങ്ങള്‍ ഉടന്‍ പൂർത്തിയാക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ
ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിലെ വിഭജനം ഈ മാസം തന്നെ പൂർത്തിയാക്കണമെന്ന് ആർഎസ്പി നേതാവും എംപിയുമായ എൻ.കെ. പ്രേമചന്ദ്രൻ. സർക്കാർ അധികാരത്തിലെത്തി ആറുമാസം പിന്നിട്ടിട്ടും പദവി വിഭജനം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ആർഎസ്പിയുടെ ആവശ്യം.
കാബിനറ്റ് പദവികള്‍ കൂട്ടുന്നതിനെയും ആര്‍എസ്പി നേതാവ് വിമര്‍ശിച്ചു. രാഷ്ട്രീയ പുനരധിവാസത്തിന് കാബിനറ്റ് പദവികള്‍ നല്കുന്നതാണോ യുഡിഎഫ് നയം?. അങ്ങനെയെങ്കില്‍ ആര്‍എസ്പിയുടെ മുതിര്‍ന്ന നേതാവ് എ എ അസീസിന് കാബിനറ്റ് റാങ്കോടെ പദവി നല്‍കണമെന്നും എന്‍ കെ പ്രേമചന്ദ്രന് ആവശ്യപ്പെട്ടു.
കാബിനറ്റ് പദവികൾ നൽകുന്നതുമായി ബന്ധപ്പെട്ട് മുന്നണിയിൽ കൂടിയാലോചനകൾ നടന്നിട്ടില്ലെന്നും ഉഭയകക്ഷി ചർച്ചകൾ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫിനുള്ളിൽ ഉയർന്ന തർക്കങ്ങൾ നിർഭാഗ്യകരമാണ്. മുന്നണിയിലെ വിയോജിപ്പുകൾ യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് യോഗങ്ങൾ കൃത്യമായ ഇടവേളകളിൽ ചേരണം. മുന്നണിയിലെ വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു