ഇനിയൊരു അറിയിപ്പ് വരെ ടെലിവിഷൻ റേറ്റിംഗ് വേണ്ട, ബാർക്കിന് നിർദ്ദേശം നൽകി കേന്ദ്രം
Mar 6, 2026, 20:55 IST
പശ്ചിമേഷ്യൻ യുദ്ധത്തെക്കുറിച്ച് അനാവശ്യ ഭീതി പടർത്തുന്ന രീതിയിൽ വാർത്തകൾ സംപ്രേഷണം ചെയ്യുന്നതിനെതിരെ കർശന നടപടിയുമായി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. ഇതിന്റെ ഭാഗമായി ടെലിവിഷൻ റേറ്റിംഗ് (ടി ആർ പി) ഇനിയൊരു അറിയിപ്പ് വരുന്നത് വരെ വേണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. റേറ്റിംഗ് ഏജൻസിയായ ബാർക്കിന് (BARC) ഇതുസംബന്ധിച്ച കർശന നിർദ്ദേശം മന്ത്രാലയം നൽകിയിട്ടുണ്ട്. നാല് ആഴ്ചക്ക് ശേഷം യുദ്ധ സാഹചര്യം പരിശോധിച്ച ശേഷം റേറ്റിംഗ് പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് മന്ത്രാലയം പറയുന്നത്. ചില മാധ്യമങ്ങൾ അമിതമായി പരിഭ്രാന്തിയുണ്ടാക്കുന്ന രീതിയിൽ യുദ്ധ വാർത്തകൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ നീക്കം. പൊതുജനങ്ങള്‍ക്കിടയിലും, യുദ്ധ മേഖലകളില്‍ പെട്ടവരിലും ഈ വാര്‍ത്തകള്‍ ഭയമുണ്ടാക്കുകയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. റേറ്റിംഗിനായുള്ള മത്സരത്തിനിടയിൽ വാർത്താ മൂല്യങ്ങൾ ലംഘിക്കുന്നത് തടയാനും ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കാനുമാണ് ഇടപെടലെന്ന് കേന്ദ്രം വ്യക്തമാക്കി.