കുറ്റിപ്പുറം അമാന ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യ: മുൻ ജനറൽ മാനേജർ അറസ്റ്റിൽ
Jul 23, 2025, 19:15 IST
കുറ്റിപ്പുറം അമാന ആശുപത്രിയിലെ നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആശുപത്രിയുടെ മുൻ ജനറൽ മാനേജർ എൻ. അബ്ദുറഹ്‌മാൻ അറസ്റ്റിൽ. ഇയാളുടെ മാനസിക പീഡനം കാരണമാണ് നഴ്‌സ് ആത്മഹത്യ ചെയ്തതെന്ന് ആരോപണമുയർന്നിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കോതമംഗലം സ്വദേശിനിയായ 20 വയസ്സുകാരി അമീനയാണ് ഗുളികകൾ കഴിച്ച് ജീവനൊടുക്കിയത്. പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമീനയുടെ ജീവൻ രക്ഷിക്കാനായില്ല. കൂടെ ജോലി ചെയ്തിരുന്നവരാണ് മാനസിക പീഡനത്തെക്കുറിച്ച് ആദ്യം ആരോപണം ഉന്നയിച്ചത്. ആരോപണത്തെ തുടർന്ന് ആശുപത്രി അധികൃതർ അബ്ദുറഹ്‌മാനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.