നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിൻറെ ദുരൂഹമരണം; പ്രതിഷേധം കടുപ്പിച്ച് കെഎസ്‌യു, മാർച്ച് അക്രമാസക്തമായി
Updated: Nov 21, 2024, 13:02 IST
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിൻറെ ദുരൂഹമരണത്തിൽ പ്രതിഷേധം കടുപ്പിച്ച് കെഎസ്‌യു. ചുട്ടിപ്പാറ നഴ്സിങ് കോളജിലേക്കു കെഎസ്‌യു നടത്തിയ മാർച്ച് പൊലീസുമായി ഉന്തും തള്ളും ആയതോടെ അക്രമാസക്തമായി.
അതേസമയം,അമ്മുവിന്റെ മരണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് അച്ഛൻ സജീവ് പറഞ്ഞിരുന്നു. തൻ്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും സത്യസന്ധമായ അന്വേഷണം നടക്കണമെന്നും സജീവ് ആവശ്യപ്പെട്ടിരുന്നു. നിരവധി തവണ കോളേജ് പ്രിൻസിപ്പലിനെ വിളിച്ചു. പകുതി കേൾക്കുമ്പോൾ ഫോൺ കട്ട് ചെയ്യും. ഫ്രൊഫ. എൻ അബ്ദുൽ സലാം തങ്ങളെ കേൾക്കാൻ തയാറായില്ലെന്നും സജീവ് പറഞ്ഞു അലീന ,അഞ്ജന, അഷിത എന്നിവർ മകളെ മാനസികമായി പീഡിപ്പിക്കുകയും നിരന്തരം ഉപദ്രവിക്കുകയും ചെയ്തു എന്നും സജീവ് ആരോപിച്ചിരുന്നു.