രമ്യ ഹരിദാസ് എംഎൽഎയ്‌ക്കെതിരെ അശ്ലീല പരാമർശം; സിപിഎം നേതാവ് ഖേദം പ്രകടിപ്പിച്ചു

 

രമ്യ ഹരിദാസ് എംഎൽഎയ്‌ക്കെതിരെ അശ്ലീല പരാമർശം നടത്തിയ സിപിഎം നേതാവ് ഖേദം പ്രകടിപ്പിച്ചു. ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗവും കിഴുവല്ലം മുൻ പഞ്ചായത്ത് പ്രസിഡന്റുമായ വേണുഗോപാൽ നായരാണ് വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചത്.

കഴിഞ്ഞ ദിവസം ചിറയിൻകീഴ് കയ്യാങ്കളി സംഭവത്തില്‍ വെച്ച ഫ്ലെക്സ് ബോർ‍ഡ് യൂത്ത് കോണ്‍ഗ്രസ് നേതാവ് തകർത്തതില്‍ സിപിഎം ഇന്നലെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ പരിപാടിയിലെ പ്രസംഗത്തിലാണ് വേണുഗോപാല്‍ നായര്‍ അശ്ലീല പരാമർശങ്ങൾ നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ വേണുഗോപാൽ നായർ ഖേദം പ്രകടിപ്പിച്ചു. പറയാൻ പാടില്ലാത്ത വാക്കുകളാണ് ഉപയോഗിച്ചതെന്നും രമ്യ ഹരിദാസ് എംഎൽഎയോട് ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.