ഓടക്കുഴൽ അവാർഡ് കവി പി എൻ ഗോപീകൃഷ്ണന്; ‘കവിത', 'മാംസഭോജിയാണ്’

 
2023 ലെ ഓടക്കുഴൽ അവാർഡ് കവി പി എൻ ഗോപീകൃഷ്ണന്. ‘കവിത മാംസഭോജിയാണ്’ എന്ന കാവ്യസമാഹാരത്തിനാണ് പുരസ്കാരം. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ സ്മരണാര്‍ഥം ഗുരുവായൂരപ്പൻ ട്രസ്റ്റ് നല്‍കിവരുന്ന പുരസ്കാരമാണ് ഓടക്കുഴല്‍ അവാർഡ്. 30000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജി ശങ്കരകുറുപ്പിന്റെ ഓര്‍മദിനമായ ഫെബ്രുവരി രണ്ടിന് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷിത്തിന്റെ മഹാകവി ജി ഓഡിറ്റോറിയത്തിൽ വെച്ച് ഗുരുവായൂരപ്പൻ ട്രസ്റ്റ്‌ അദ്ധ്യക്ഷ ഡോ. എം. ലീലാവതി പുരസ്കാരം കവിയ്ക്ക് സമർപ്പിക്കും.