ഓണം വാരാഘോഷ സമാപന ഘോഷയാത്ര: തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്‌കൂളുകൾക്ക് നാളെ അവധി
Sep 8, 2025, 15:20 IST
ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയെ തുടർന്ന് സെപ്റ്റംബർ 9-ന് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ സർക്കാർ അർധസർക്കാർ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്കു ശേഷം അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചിരുന്നു