പാലക്കാട് ധോണിയിൽ കാർ കത്തി ഒരാൾ മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Dec 18, 2025, 19:48 IST
പാലക്കാട് ധോണിയിൽ കാറിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്. മുണ്ടൂർ വേലിക്കാട് റോഡിൽ ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കാർ പൂർണമായി കത്തിനശിച്ചിട്ടുണ്ട്. നാട്ടുകാരും അഗ്‌നിരക്ഷാസേനേയും ചേർന്നാണ് തീ അണച്ചത് . വേലിക്കാട് സ്വദേശിയുടെതാണ് കാർ. ആരാണ് കാറിനകത്ത് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ദർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.