സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു: ഡെങ്കിപ്പനി കേസുകൾ 100 കടന്നു; ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്
Jun 17, 2026, 18:46 IST
സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. മലപ്പുറം സ്വദേശിയായ 75 വയസുകാരിയാണ് മരിച്ചത്. ഇന്ന് മാത്രം 105 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്. അതേസമയം പ്രതിദിന ഡെങ്കിപ്പനി കേസുകൾ 100 കടന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.പകർച്ചവ്യാധി വ്യാപനം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത നിർദേശങ്ങളുമായി അധികൃതർ രംഗത്തെത്തി.പനിയും ജലദോഷവും ഉള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്നും, ആരോഗ്യപ്രശ്‌നങ്ങളുള്ളവർ ആൾക്കൂട്ട സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. കൂടാതെ, സ്‌കൂളുകളിൽ ഫുഡ് ഇൻസ്‌പെക്ടർമാർ പ്രത്യേക പരിശോധനകൾ നടത്തണമെന്നും കുടിവെള്ള സ്രോതസുകളുടെ ശുചിത്വം ഉറപ്പാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.