മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം
Nov 20, 2026, 17:58 IST
മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം.തൃശ്ശൂർ പറപ്പൂക്കര പള്ളം തോട്ടുങ്ങൽ പുതുപ്പുള്ളിപറമ്പിൽ റൂബി-അനു ദമ്പതികളുടെ മകൻ ഏയ്ബലാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. മിഠായി തൊണ്ടയിൽ കുടുങ്ങിയതിനെത്തുടർന്ന് ശ്വാസതടസ്സമുണ്ടായ കുട്ടിയെ വീട്ടുകാർ ഉടൻ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതശരീരം തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആറാം ക്ലാസ് വിദ്യാർഥിയായ ആരോണാണ് ഏയ്ബലിന്റെ സഹോദരൻ.