ഓപ്പറേഷൻ തൂഫാൻ:നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതലയേറ്റു
Aug 17, 2026, 14:28 IST
ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതലയേറ്റു. അവധിയിലായിരുന്ന പുട്ട വിമലാദിത്യക്ക് പകരം ആർ. നിശാന്തിനിക്കായിരുന്നു നേരത്തെ ചുമതല നൽകിയിരുന്നത്.
പുട്ട വിമലാദിത്യ നോഡൽ ഓഫീസർ സ്ഥാനത്തുനിന്ന് മാറിയത് നേരത്തെ വിവാദമായിരുന്നു. എം.ഡി.എം.എ കേസിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു പുട്ട വിമലാദിത്യ ചുമതലയിൽ നിന്ന് മാറിയത്.
എന്നാൽ പുട്ട വിമലാദിത്യ അവധിയിലായതിനാലാണ് പകരം ആർ. നിശാന്തിനിക്ക് ചുമതല നൽകിയതെന്നായിരുന്നു സർക്കാർ വിശദീകരണം. ഇപ്പോൾ അവധി കഴിഞ്ഞ് തിരിച്ചെത്തിയതോടെയാണ് പുട്ട വിമലാദിത്യ വീണ്ടും നോഡൽ ഓഫീസറായി ചുമതലയേറ്റത്.