ഡൽഹിയിൽ ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്

 

തെക്കൻ ഡൽഹിയിലെ ഓഖ്‌ല ഫേസ് ഒന്നിൽ ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം.കമ്മ്യൂണിറ്റി ഹാളിന് സമീപത്താണ് ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.