പാലക്കാട്ട് ആനയിടഞ്ഞു
Feb 12, 2026, 15:45 IST
പാലക്കാട് തൃത്താല സെന്ററിൽ ആനയിടഞ്ഞു. പീച്ചിയിൽ ശിവൻ എന്ന ആനയാണ് ഇടഞ്ഞത്. വഴിയിൽ പെട്ടെന്ന് ഒരു നായയെ കണ്ട് ആന പരിഭ്രാന്തിയിലാവുകയുംഇടയുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഉടൻ തന്നെ പാപ്പാന്മാർ ഇടപെട്ട് ആനയെ തളച്ചതിനാൽ വലിയൊരു അപകടം ഒഴിവായി. പണിമുടക്ക് ദിനമായതിനാൽ റോഡിൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതും അപകടമൊഴിയാൻ കാരണമായി