വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ പാലക്കാട് അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

 

പാലക്കാട് തൃക്കടിയേരി പി.ടി.എം ഹയർ സെക്കൻഡറി സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് അധ്യാപകൻ നൗഷാദിനെതിരെ സ്‌കൂൾ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്.

ക്ലാസിൽ സംസാരിച്ചതിന്റെ പേരിൽ വിദ്യാർഥിയെ അധ്യാപകൻ മുഖത്തടിച്ചെന്നാണ് പരാതി. സംഭവത്തിൽ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.ഇതേ അധ്യാപകൻ നേരത്തെയും സമാന രീതിയിൽ വിദ്യാർഥിയെ ഉപദ്രവിച്ചിരുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്.