പാലോട് സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഇരുപതോളം കുട്ടികൾക്ക് പരുക്ക്

 

തിരുവനന്തപുരം പാലോട് കൊല്ലായിയിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ ഇരുപതോളം കുട്ടികൾക്കും ബസിലുണ്ടായിരുന്ന ആയക്കും പരിക്കേറ്റിട്ടുണ്ട് . ഇന്ന് വൈകിട്ട് നാലരയോടെയാണ് ഗവൺമെന്റ് എൽ.പി സ്‌കൂളിന്റെ ബസ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡിൽ മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ അഞ്ച് കുട്ടികളെയാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.