പന്തീരങ്കാവ് കേസ്;  പരാതിക്കാരി പിൻമാറി, കേസ് കോടതി റദ്ദാക്കി 

 

പന്തീരങ്കാവിൽ യുവതിയെ ഭർത്താവ് മർദ്ദിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. പരാതികാരി പിന്മാറിയ പശ്ചാത്തലത്തിലാണ് നടപടി. പരാതിക്കാരിയും ഭർത്താവും കേസ് റദ്ദാക്കണമെന്ന് നേരത്തെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരി പിന്മാറിയിരുന്നെങ്കിലും  പോലീസ് കേസ് അന്വേഷണം തുടർന്നിരുന്നു. തെളിവുകൾ ശേഖരിക്കുകയും ചെയ്തു. 

എന്നാൽ പരാതിയില്ലാതെ കേസ് മുന്നോട്ടുകൊണ്ടുപോകാൻ ആവാത്ത സാഹചര്യത്തിൽ കോടതി കേസ് റദ്ദാക്കുകയായിരുന്നു. പന്തിരങ്കാവിൽ നവ വധുവിനെ ഭർത്താവ് ക്രൂരമായി മർദ്ദിച്ച സംഭവം വലിയ വാർത്തയായിരുന്നു. വധുവിന്റെ വീട്ടുകാർ ഭതൃവീട്ടിൽ എത്തുമ്പോഴാണ് യുവതി ക്രൂരമായ മർദ്ദനത്തിനിരയായ വിവരം അറിയുന്നത്. ഇതേ തുടർന്ന് യുവതിയും ബന്ധുക്കളും പോലീസിൽ പരാതി നൽകി. കേസ് വന്നതോടെ ഭർത്താവ് രാഹുൽ മുങ്ങി. പിന്നീട് ഭർത്താവ് മർദ്ദിച്ചിട്ടില്ലെന്ന്  പറഞ്ഞ് യുവതി രംഗത്തുവരികയായിരുന്നു.