പരുമല പള്ളി തിരുനാളിന് നാടൊരുങ്ങി; ജില്ലാ കലക്ടർ നവംബർ മൂന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു
Oct 22, 2025, 21:53 IST
പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി തിരുനാൾ ദിനമായ നവംബർ മൂന്നിന് ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധിയായിരിക്കും.ഇത് സംബന്ധിച്ച ജില്ലാ കലക്ടർ ഉത്തരവിറക്കി. പൊതുപരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ല.