കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി സെക്രട്ടറിക്ക് ദാരുണാന്ത്യം
Sep 22, 2022, 11:09 IST
പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ആനന്ദപ്പള്ളി സുരേന്ദ്രൻ വാഹനാപകടത്തിൽ മരിച്ചു. റോഡിലൂടെ നടന്നു പോകുന്നതിനിടയിൽ കെഎസ്ആർടിസി ബസ് ഇടിച്ചാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെ ആനന്ദപ്പള്ളി ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല