പത്തനംതിട്ട പാറമട അപകടം: രക്ഷാപ്രവർത്തനം നിർത്തിവച്ചു : ഒരാൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു; ഒരാളുടെ മൃതദേഹം പുറത്തെടുത്തു
കോന്നി പയ്യനാമണിൽ പാറമടയിൽ പാറ അടർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പാറക്കൂട്ടത്തിന് അടയിൽപ്പെട്ട മറ്റൊരു തൊഴിലാളിയ്ക്കായുളള തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചു.പാറ വീണ്ടും ഇടിയുന്നത് വെല്ലുവിളിയായ സാഹചര്യത്തിലാണ് രക്ഷാദൗത്യം നിർത്തിവെച്ചത്. നാളെ രാവിലെ ഏഴ് മണിക്ക് ദൗത്യം പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ രണ്ട് പേരാണ് ഹിറ്റാച്ചിക്കുള്ളിൽ കുടുങ്ങിയത്. ഒഡിഷ, ബിഹാർ സ്വദേശികളായ മഹാദേവ്, അജയ് റായ് എന്നിവരാണ് അപകടത്തിൽ പെട്ടത് വഴിവെട്ടുന്നതിനിടെ പാറയിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളിൽ പതിക്കുകയായിരുന്നു
ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം. ജാർഖണ്ഡ്, ഒറീസ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത് ഏറെനേരത്തെ ശ്രമകരമായ തിരച്ചിലിനൊടുവിലാണ് ഒരാളുടെ ശരീരം പുറത്തെടുക്കാനായത്. ഫയർഫോഴ്സ് സംഘം വലിയ പാറക്കഷ്ണങ്ങൾ നീക്കിയാണ് മൃതദേഹം പുറത്തെടുത്തത്. ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം. രണ്ടുപേരിൽ ആരുടെ മൃതദേഹമാണിതെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല.