കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം
Jul 15, 2026, 11:56 IST
കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാനാണ് ദാരുണമായി മരണപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ ഭക്ഷണത്തിനു ശേഷം വീട്ടിലിരുന്ന് മിക്സ്ചർ കഴിച്ചുകൊണ്ടിരിക്കെയാണ് കുഞ്ഞിന് അപകടം സംഭവിച്ചത്. മിക്സ്ചറിലുണ്ടായിരുന്ന കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി കുട്ടിക്ക് പെട്ടെന്ന് ശ്വാസംമുട്ടൽ അനുഭവപ്പെടുകയായിരുന്നു.
അസ്വസ്ഥതകൾ കാണിച്ച ഉടൻ തന്നെ വീട്ടുകാർ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഔദ്യോഗികമായി സംസ്കരിച്ചു.