പെൻഷൻ പ്രായം ഉയർത്തില്ല; സർക്കാർ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

 

പെൻഷൻ പ്രായം ഉയർത്തുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.സർക്കാർ അവതരിപ്പിച്ച ധവളപത്രത്തിൽ പെൻഷൻ പ്രായം ഉയർത്താൻ ശുപാർശ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. വിവിധ വിഭാഗം ജീവനക്കാരുടെ പെൻഷൻ പ്രായം താരതമ്യം ചെയ്യില്ലെന്നും വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക സാഹചര്യം പരിഗണിച്ചായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.