എറണാകുളത്ത് പള്ളിപ്പെരുന്നാളിനിടെ ഐസ്‌ക്രീം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

 
എറണാകുളം കടുങ്ങല്ലൂരിൽ പള്ളിപ്പെരുന്നാളിനിടെ ഐസ്‌ക്രീം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. എടയാർ ഫാത്തിമ മാതാപള്ളി പെരുന്നാളിന് ഐസ്‌ക്രീം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. 26 കുട്ടികൾക്ക് വയറിളക്കവും ഛർദിയും ഉണ്ടായി. വഴിയോരത്ത് ഐസ്‌ക്രീം വിൽക്കുന്ന കടയിൽ നിന്ന് കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. ആരുടെയും നില ഗുരുതരമല്ല