പെരുമ്പളം പാലം ഉദ്ഘാടനം മാർച്ച് 7ലേക്ക് മാറ്റി: 5 ദിവസം  നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ

 

പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന തീയതി മാറ്റി. മാർച്ച് 7ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന കർമ്മം നിർവഹിക്കും. നേർത്ത മാർച്ച് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിപ്പ്.  ഈ 27ന് ഉദ്ഘാടനം നടത്താനായിരുന്നു ആദ്യം ആലോചന. മുഖ്യമന്ത്രിയുടെ തീയതി ലഭിക്കലും പാലം നിർമാണം പൂർത്തിയാക്കലും ലക്ഷ്യമിട്ടാണ് 3ന് നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് നിർമാണം വേഗത്തിലാക്കിയിരുന്നു. പാലം ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംഘാടകസമിതി 5 ദിവസത്തെ ആഘോഷ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.