തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ പൈലിങ് യന്ത്രം ട്രാക്കിലേക്ക് മറിഞ്ഞു

 

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പൈലിങ് യന്ത്രം ട്രാക്കിലേക്ക് മറിഞ്ഞു. ഇതേത്തുടർന്ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു. ട്രെയിൻ ഇല്ലാത്ത സമയമാതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. ആർക്കും പരിക്കില്ലെന്നാണ് വിവരം. റെയിൽവെ സ്റ്റേഷന്റെ രണ്ട് സൈഡിലുമായി വികസന പ്രവർത്തനം നടത്തുകയാണ്. ഇതിന്റെ ഭാഗമായി പൈലിങ് ജോലി നടക്കുന്നതിനിടെയാണ് യന്ത്രം റെയിൽവെ ട്രാക്കിലേക്ക് തട്ടിയത്. ആദ്യ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിനുകൾ നിലവിൽ വരികയോ പോവുകയോ ചെയ്യുന്നില്ല. മറ്റ് ട്രാക്കുകളിലൂടെ ഗതാഗതം നടക്കുന്നുണ്ട്. നിലവിൽ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തേണ്ട ട്രെയിനുകൾ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് തിരിച്ചു വിടാനാണ് സാധ്യത. സംഭവത്തെ കുറിച്ച് റെയിൽവേ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.