മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അഭിനന്ദനവുമായി പിണറായി വിജയൻ; ജനകീയ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശ

 

കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശനും പുതിയ മന്ത്രിമാർക്കും അഭിനന്ദനങ്ങളുമായി മുൻ‍ മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പുതിയ സർക്കാരിന് ആശംസകൾ നേർന്നത്. മുൻ സർക്കാർ ആരംഭിക്കുകയും പിന്തുടരുകയും ചെയ്ത ജനകീയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും പുതിയ സർക്കാർ മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം കുറിച്ചു. ജനക്ഷേമകരമായ ഇത്തരം ഇടപെടലുകൾക്ക് ക്രിയാത്മകമായ പിന്തുണ നൽകുമെന്നും പ്രതിപക്ഷ നേതാവ് ഉറപ്പുനൽകി.
ഫേസ്ബുക്ക് കുറിപ്പ്

ഫേസ്ബുക്ക് കുറിപ്പ്

കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശ്രീ വി.ഡി. സതീശനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭക്കും അഭിനന്ദനങ്ങൾ. മുൻ സർക്കാരുകൾ ആരംഭിക്കുകയും പിന്തുടരുകയും ചെയ്ത ജനകീയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും പുതിയ സർക്കാർ മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നു. അത്തരം ഇടപെടലുകൾക്ക് ക്രിയാത്മകമായ പിന്തുണ ഉറപ്പ് നൽകുന്നു.