പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തന്നെയാണ് നല്ലത് ;തന്നെ ഒതുക്കി എന്നത് വ്യാജ പ്രചാരണം: കെ കെ ശൈലജ
May 18, 2026, 17:14 IST
പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തന്നെയാണ് നല്ലതെന്ന് സിപിഐഎം നേതാവ് കെ കെ ശൈലജ. തന്നെ ഒതുക്കി എന്നത് വ്യാജ പ്രചാരണമാണെന്നും ഷൈലജ പ്രതികരിച്ചു. പ്രചാരണത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ട്. തന്നെ മത്സരത്തിന് തെരഞ്ഞെടുത്തത് പാർട്ടിയാണെന്നും അവർ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കാത്ത ഫലമാണ് ഉണ്ടായിരിക്കുന്നത്. മാറ്റമോ തിരുത്തലോ വേണമെങ്കിൽ പാർട്ടി വരുത്തുമെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു. പുതിയ സർക്കാർ ആശമാരുടെ ഓണറേറിയം വർധിപ്പിച്ചത് സ്വാഗതം ചെയ്യുന്നു എന്നും അവർ പറഞ്ഞു. എൽഡിഎഫ് സർക്കാർ മുൻകാലങ്ങളിൽ ഓണറേറിയം വർദ്ധിപ്പിച്ചിരുന്നതും അവർ ഓർമ്മിപ്പിച്ചു. കേന്ദ്ര വിഹിതം ലഭിക്കാതെ വരുമ്പോൾ സംസ്ഥാനങ്ങൾ സാമ്പത്തികമായി ഞെരുങ്ങുമെന്നും ഷൈലജ പറഞ്ഞു