പൗരപ്രമുഖർക്കായി നിയമസഭാ മന്ദിരത്തിൽ ഓണസദ്യ ഒരുക്കി മുഖ്യമന്ത്രി; അഞ്ച് പായസം ഉൾപ്പെടെ 65 വിഭവങ്ങൾ
Aug 27, 2023, 10:08 IST
പൗരപ്രമുഖർക്കായി നിയമസഭാ മന്ദിരത്തിൽ വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സ്പീക്കറുടെ ഓണസദ്യ അലങ്കോലപ്പെട്ട സാഹചര്യത്തിൽ പ്രോട്ടോക്കോൾ വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഒരുക്കങ്ങൾ നടത്തിയത്.
ചോറും വിഭവങ്ങളും നിയമസഭയിൽ തന്നെ പാചകം ചെയ്തു. 5 തരം പായസവും 2 തരം പഴങ്ങളും ഉൾപ്പെടെ 65 വിഭവങ്ങളാണ് മുഖ്യമന്ത്രിയുടെ സദ്യയിൽ ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയും സ്പീക്കർ എ.എൻ.ഷംസീറും ഹാളിനു മുന്നിൽ നിന്നു മുഖ്യാതിഥികളെ വരവേറ്റു.