ക്യാപ്റ്റനായി പിണറായി തുടരും;പിബിയിൽ തീരുമാനം
Feb 27, 2026, 17:39 IST
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കുമെന്ന് എം.എ.ബേബി.പോളിറ്റ്ബ്യൂറോ യോഗത്തിലാണ് തീരുമാനം. പിണറായി വിജയന്റെ നേതൃത്വത്തിലാകും കേരളത്തിൽ എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുക എന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന് പറയാൻ അദ്ദേഹം തയ്യാറായില്ല. മുഖ്യമന്ത്രി ആരെന്നത് വിജയിച്ചതിന് ശേഷം തീരുമാനിക്കുന്നതാണ് പാർട്ടിയുടെ രീതിയെന്ന് സിപിഎം ജനറൽ സെക്രട്ടറി വ്യക്തമാക്കി