പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച

 

പ്ലസ് ടു സേ പരീക്ഷയുടെ ഫലം മറ്റന്നാൾ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരീക്ഷാഫലം വൈകുന്നതായി മാധ്യമങ്ങളിൽ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം.

ജൂലൈ മൂന്നിന് പരീക്ഷകൾ പൂർത്തിയായെങ്കിലും, ഫലം പ്രസിദ്ധീകരിക്കാനുള്ള തീയതി മൂന്ന് തവണ മാറ്റിവെച്ചിരുന്നു. ഇതോടെ, പ്ലസ് ടു സേ പരീക്ഷാഫലം എപ്പോൾ പ്രസിദ്ധീകരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു.

ഫലം പ്രസിദ്ധീകരിക്കാത്തതിനെ തുടര്‍ന്ന് കോളജ് പ്രവേശന നടപടികൾ പുരോഗമിക്കവേ ഒരു ലക്ഷത്തോളം വിദ്യാർഥികൾ ആശങ്കയിലായിരുന്നു.

അതേസമയം,സെൻസസ് ഡ്യൂട്ടി മൂലം മൂല്യ നിർണയത്തിന് അധ്യാപകരെ ലഭിച്ചില്ല, ഫലം തയ്യാറാക്കുന്ന സോഫ്റ്റ്വെയറിൽ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളുമാണ് ഫലം പ്രസിദ്ധികരിക്കാൻ വൈകാൻ കാരണമായെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.