പിഎം ശ്രീ പദ്ധതി: ഉപസമിതി പഠിക്കട്ടെയെന്ന് രമേശ് ചെന്നിത്തല
Jun 17, 2026, 17:09 IST
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാർ ഗുരുതരമായ അനാസ്ഥ കാണിച്ചതായി രമേശ് ചെന്നിത്തല .കഴിഞ്ഞ സർക്കാർ ആരോരുമറിയാതെ ഒപ്പിട്ട പദ്ധതിയാണ് പിഎം ശ്രീ എന്നും അദ്ദേഹം പറഞ്ഞു. വിഷയം എപ്പോൾ രൂപീകരിച്ച ഉപസമിതി പഠിക്കട്ടെ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.പിഎം ശ്രീയുടെ കാര്യത്തിൽ കഴിഞ്ഞ ഗവൺമെന്റ് ഒപ്പിട്ടതാണ്. അവർ ഒരു സബ്കമ്മിറ്റിയുണ്ടാക്കി. ആ സബ് കമ്മിറ്റി ഒരുതവണ പോലും കൂടിയില്ല. എന്ന് മാത്രമല്ല ഗവൺമെന്റ് കോടിക്കണക്കിന് രൂപ കേന്ദ്രത്തിൽ നിന്ന് വാങ്ങിയെടുക്കുകയും ചെയ്തു. ഒപ്പിട്ടതുകൊണ്ടാണ് കിട്ടിയത്. അല്ലെങ്കിൽ ആ പൈസ കിട്ടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.