പിഎം ശ്രീ വിവാദം: നിലപാട് കടുപ്പിച്ച് സിപിഐ; മന്ത്രിസഭാ യോഗത്തിൽ നിന്നും മന്ത്രിമാർ വിട്ടുനിൽക്കും

 

പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ തീരുമാനത്തിൽ നിലപാട് കടുപ്പിച്ചു സിപിഐ. മന്ത്രിസഭാ യോഗത്തിൽ നിന്നും സിപിഐ മന്ത്രിമാർ വിട്ടുനിൽക്കും. പിഎം ശ്രീയിൽ ഒപ്പിട്ട തീരുമാനം തിരുത്തുന്നതുവരെ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനം. സംസ്ഥാന എക്സിക്യൂട്ടീവ് ചേർന്ന് അന്തിമ തീരുമാനം എടുക്കും.

അതേസമയം, പിഎം ശ്രീയിൽ സർക്കാർ ഒപ്പിട്ടതിനു പിന്നിൽ വലിയ ഗൂഢാലോചനയുടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയ്ക്ക് അയച്ച കത്തിലാണ് ബിനോയ് വിശ്വത്തിന്റ് ആരോപണം

മുന്നണി മര്യാദകൾ സിപിഎം ലംഘിച്ചു. വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നും ദേശീയ നേതൃത്വം വിഷയം ഗൗരവത്തിൽ കാണണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ധാരണ പത്രം ഒപ്പിട്ടതിലൂടെ എൽഡിഎഫിന്റെ കേന്ദ്രസർക്കാരിനെതിരായ പോരാട്ടം ദുർബലപ്പെട്ടെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.