ജനുവരി 23ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത്; വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂ പ്രിന്റ് മേയർക്ക് കൈമാറും

 

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തിരുവനന്തപുരത്ത് എത്തുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് അറിയിച്ചു. മേയർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് 45 ദിവസത്തിനകം പ്രധാനമന്ത്രി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ വാക്ക് പാലിക്കുകയാണെന്നും തലസ്ഥാന നഗര വികസനത്തിന്റെ ബ്ലൂ പ്രിന്റ് പ്രധാനമന്ത്രി അവതരിപ്പിക്കുമെന്നും എസ് സുരേഷ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പ്രധാനമന്ത്രി ആദ്യം റെയിൽവേയുടെ പരിപാടിയിൽ പങ്കെടുക്കും,പിന്നാലെ ബിജെപി പാർട്ടി പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. 25,000 പ്രവർത്തകർ പങ്കെടുക്കും. റോഡ് ഷോയോടെ പ്രധാനമന്ത്രിയെ സ്വീകരിക്കും എന്നും അറിയിച്ചു.

ശബരിമല വിശ്വാസികളെ കൊള്ളയടിക്കുന്ന ഭരണകൂടമായി പിണറായി വിജയൻ ഭരണകൂടം മാറി എന്നും അദ്ദേഹം ആരോപിച്ചു കൊള്ള സംഘത്തിൽ കോൺഗ്രസിനും പങ്കുണ്ട്. സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവർ ശബരിമല കൊള്ള സംഘത്തിൻറെ ഭാഗം. സിപിഐഎം- കോൺഗ്രസ് കുറുവാ സംഘം. സുരക്ഷിത കേരളം എന്നത് ഒരു സമസ്യയായി മാറി. ജമാഅത്തെ ഇസ്ലാമിയെ ഇരുമുന്നണികളും ഒപ്പം നിർത്തുകയാണ്. പ്രധാനമന്ത്രി ഈ വിഷയങ്ങൾ ഉയർത്തുമെന്ന് കരുതുന്നുവെന്നും എസ് സുരേഷ് വ്യക്തമാക്കി.