വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്‌സോ കേസെടുത്തു

 
എൻഎസ്എസ് ക്യാംപിൽ വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. താമരശ്ശേരി പൂക്കോട് സ്വദേശി ഇസ്മയിലിനെതിരെയാണ് കേസെടുത്തത്. കൗൺസിലിംഗിനിടെയാണ് പെൺകുട്ടികൾ ലൈംഗികാതിക്രമം നടന്നതായി വെളിപ്പെടുത്തിയത്.എൻഎസ്എസ് ക്യാമ്പിൽ വച്ച് ഇയാൾ കുട്ടികളോട് മോശമായി സംസാരിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തതായാണ് മൊഴി. സ്‌കൂളിൽ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ കൗൺസിലിംഗിനിടെയാണ് പെൺകുട്ടികൾ ലൈംഗികാതിക്രമം നേരിട്ട കാര്യം വെളിപ്പെടുത്തിയത്.