താൽക്കാലിക ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കൂളുകളിലും ഓഫീസുകളിലും ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് പുതിയ സർക്കുലറിലെ നിർദേശം.ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ താത്കാലിക ജീവനക്കാർ കൈകാര്യം ചെയ്യരുതെന്നും സർക്കുലറിൽ പറയുന്നു. ഇത്തരം കാര്യങ്ങളിൽ താൽക്കാലിക ജീവനക്കാരെ ഉൾപ്പെടുത്തരുതെന്നും സർക്കുലറിൽ പറയുന്നു.
ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്കൂളിലെ സ്ഥിരം ജീവനക്കാരോ മേലാധികരികളോ തന്നെ കൈകാര്യം ചെയ്യണമെന്ന് സർക്കുലറിൽ നിർദേശിക്കുന്നു. സ്ഥാപന മേധാവിയുടെ ഫോൺ നമ്പർ തന്നെയായിരിക്കണം സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ ലിങ്ക് ചെയ്യേണ്ടതെന്നും സർക്കുലറിൽവ്യക്തമാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സ്‌കൂളുകൾക്കും ഓഫീസുകൾക്കും നിർദേശം ബാധകമാണ്.