തൊപ്പിക്ക് വീണ്ടും പൊലീസ് നോട്ടീസ്
അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പി എന്ന നിഹാദിന് വീണ്ടും പൊലീസ് നോട്ടീസ്.അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആലുവ സൈബർ റൂറൽ പൊലീസാണ് നോട്ടീസ് നൽകിയത്.
നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും നിഹാദ് എത്തിയിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് മറുപടി നൽകിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇതോടെ ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതായി പോലീസിന് വിവരം ലഭിച്ചതതിനെ തുടര്‍ന്ന് പിന്നാലെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചേ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
അതിനിടെ,തൊപ്പി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കിയിരുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ എന്ന് നിരീക്ഷിച്ചാണ് അന്ന് ഹര്‍ജി തീര്‍പ്പാക്കിയത്. അശ്ലീല ദൃശ്യങ്ങൾ പങ്കുവച്ചതായി ആരോപണമുയർന്ന യൂട്യൂബ് ചാനലും നേരത്തെ നീക്കം ചെയ്തിരുന്നു.