കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്; പരാതി കെ.പി. ഉദയഭാനുവിന്റേത്
Oct 21, 2026, 12:08 IST
കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനു നൽകിയ പരാതിയിൽ അടൂർ പൊലീസാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി.പൊതുപ്രവർത്തനത്തെ അപകീർത്തിപ്പെടുത്താനും ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന വ്യക്തിയാണെന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചെന്നാണ് ആരോപണം.രാഹുൽ മാങ്കൂട്ടത്തിലിനെ കെ.പി. ഉദയഭാനു വിമർശിച്ചതിന് പിന്നാലെയായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്.