പോറ്റിയെ കേറ്റിയെ' പാരഡി ഗാനത്തിൽ പൊലീസ് കേസെടുത്തു

 
പോറ്റിയെ കേറ്റിയെ' പാരഡി ഗാനത്തിൽ സൈബർ പോലീസ് കേസെടുത്തു. ഗാനരചയിതാവ് ഉൾപ്പെടെ നാല് പേരെ കേസിൽ പ്രതിചേർത്തു. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈർ പന്തല്ലൂർ എന്നിവരാണ് പ്രതികൾ.അയ്യപ്പന്റെ പേര് ഉപയോഗിച്ച് ,മതവികാരം വൃണപ്പെടുത്തിയതിനും ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കിയതിനുമാണ് കേസ്. പോറ്റിയേ കേറ്റിയെ' എന്ന പാരഡി പ്രചാരണ ഗാനത്തിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി ഡിജിപി റവാഡ ചന്ദ്രശേഖറിന് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. അയ്യപ്പഭക്തി ഗാനത്തെ അവഹേളിക്കുന്നതാണ് പാരഡി ഗാനമെന്നും അത് ഭക്തർക്ക് വേദന ഉണ്ടാക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്.